കരടിമൂലയിൽ കടുവയിറങ്ങി, നാല് ആടുകൾക്ക് പരിക്കേറ്റു; കടുവയ്ക്കായി തെരച്ചിൽ

Published : Dec 22, 2022, 11:52 AM IST
കരടിമൂലയിൽ കടുവയിറങ്ങി, നാല് ആടുകൾക്ക് പരിക്കേറ്റു; കടുവയ്ക്കായി തെരച്ചിൽ

Synopsis

കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

കൽപ്പറ്റ: സുൽത്താൻ ബത്തേരി പൂമലയിൽ  കടുവയുടെ  ആക്രമണം.  പ്രദേശവാസികളായ രണ്ട് പേരുടെ 4 ആടുകൾക്ക് കടുവയുടെ ആക്രമണത്തിൽ  പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പൂമല കരടിമൂലയിൽ കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, പൂമല ചെറുപുഷ്പഗിരി ഫ്രാൻസിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്.

മേപ്പാടിയിൽ നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ ആക്രമണം തുടരെ തുടരെ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്