പുലർച്ച വരെ കാവലിരുന്നിട്ടും കടുവയെത്തി; പശുക്കിടാവിനെ കടിച്ച് കൊന്നു, വീണ്ടുമെത്തി, സംഭവം വയനാട്ടിൽ

Published : Jun 12, 2023, 04:28 PM ISTUpdated : Jun 12, 2023, 04:32 PM IST
പുലർച്ച വരെ കാവലിരുന്നിട്ടും കടുവയെത്തി; പശുക്കിടാവിനെ കടിച്ച് കൊന്നു, വീണ്ടുമെത്തി, സംഭവം വയനാട്ടിൽ

Synopsis

പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

മാനന്തവാടി: കാട്ടിക്കുളം പനവല്ലിയില്‍ കടുവ പശുകിടാവിനെ കൊലപ്പെടുത്തി. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് കടുവ പശുകിടാവിനെ ആക്രമിക്കുന്നതാണ്.  ഇവര്‍ ബഹളം വെച്ചതോടെ കടുവ ഓടി മറയുകയായിരുന്നു. 

പിന്നീട് പ്രദേശത്ത് നിരീക്ഷണത്തിനായുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം വീട്ടലെത്തി. ഇവർ പുലര്‍ച്ചെ വരെ ജാഗ്രതയോടെ കാത്തിരിന്നു. ഇതിനിടയില്‍ പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

കഴിഞ്ഞ ദിവസം പുളിക്കൽ റോസയുടെ പശുക്കിടാവിനെയും കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞയാഴ്ച പുളിക്കൽ സ്വദേശിയായ മാത്യുവിന്റെ വീട്ടിൽ പശുവിനെ കടുവ കൊന്നിരുന്നു. ഏതാനും നാളുകളായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ട്. പ്രദേശവാസികളുടെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല.

Read More : നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎമാരുടെ ഹർജി എതിർത്ത് സംസ്ഥാന സർക്കാർ 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ