
കല്‍പ്പറ്റ: വയനാട് വള്ളുവാടിയില്‍ വനംവാച്ചറെ ആക്രമിച്ച കടുവയെ വനംവകുപ്പ് കെണിവെച്ച് പിടികൂടി. കടുവയെ പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. നാല് വയസുള്ള പെണ്‍കടുവ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കൂട്ടിലകപ്പെട്ടത്. കടുവയുടെ കഴുത്തിനും നെഞ്ചിനും പരിക്കുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
പരിക്കുകള്‍ കാരണമാണ് കടുവ ജനവാസ പ്രദേശത്ത് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ച കടുവ വളര്‍ത്തുമൃഗങ്ങളെ അടക്കം ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിനിരയായ വനം വാച്ചര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam