സഡൻ ബ്രേക്ക് രക്ഷയായി! നിലമ്പൂരിലൂടെ രാത്രി യാത്ര ചെയ്ത ദമ്പതികളുടെ കാറിന് മുന്നിലേക്ക് പുലി ചാടി; അപകടം ഒഴിവായി

Published : Feb 12, 2026, 08:00 PM IST
tiger attack

Synopsis

മലപ്പുറം നിലമ്പൂരിൽ രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി. കരുമ്പുഴ ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ, ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനത്തിലേക്ക് അപ്രത്യക്ഷമായി

മലപ്പുറം നിലമ്പൂരിൽ കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി. പാത്തിപ്പാറ ഉള്ളൂർ പുത്തൻപുരയ്ക്കൽ അലൻ ജിൻസി ദമ്പതികളാണ് പുലിക്ക് മുന്നിൽ പെട്ടത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ ചുങ്കത്തറയിലേക്ക് പോകുമ്പോൾ കരുമ്പുഴ ഗേറ്റിന് സമീപമാണ് സംഭവം. കാർ പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനഭാഗത്തേക്ക് പോയി. രാത്രി വനം ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം, ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം, മാലിന്യ നിക്ഷേപം ദുരിതം
വസ്തു തർക്കം: ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും