ടിപ്പർ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കണ്ട സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു

Published : Jun 19, 2019, 03:50 PM ISTUpdated : Jun 19, 2019, 03:52 PM IST
ടിപ്പർ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കണ്ട സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു

Synopsis

വിവരമറിഞ്ഞ് സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ സ്ഥലത്തെത്തി. അപകടം കണ്ട ഇയാൾ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയും മരിയ്ക്കുകയുമായിരുന്നു

മലപ്പുറം: മലപ്പുറം എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. പരുത്തിക്കുന്നില്‍ മജീദാണ് മരിച്ചത്. ഈ വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ സഹോദരന്‍ മുസ്തഫയും കുഴഞ്ഞ് വീണു മരിച്ചു. 

ഇന്ന് രാവിലെയാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 45കാരനായ മജീദിനെ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി വന്നിടിച്ചത്. ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന്, സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്. 

ഈ വിവരമറിഞ്ഞ് സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ സ്ഥലത്തെത്തുകയായിരുന്നു. അപകടം കണ്ട 48കാരനായ മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയും മരിയ്ക്കുകയുമായിരുന്നു. 

ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വളരെ വീതി കുറഞ്ഞ ഈ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി, പിണങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തുക്കൾക്കയച്ചു, 19കാരൻ പിടിയിൽ
ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി