
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ ഥികള്‍ക്ക് കള്ള് വില്‍പന നടത്തിവന്ന കള്ളു ഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂര്‍ സ്വദേശി കുന്നത്ത് ഞാലില്‍ സജീവി നെ (60) ആണ് ചങ്ങരംകുളം എസ്.ഐ നസി യ എം. സാഹിബ്, എസ്.ഐ ശ്രീലേഷ് എന്നി വരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഓപറേഷന്‍ തുഫാന്‍ പരിശോധനയുടെ ഭാഗമാ യി ചങ്ങരംകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് കോക്കൂരില്‍നി ന്ന് മദ്യപിച്ച നിലയില്‍ ഒമ്പതോ ളം വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്ത തോടെയാണ് സമീപത്തെ കള്ളുഷാപ്പില്‍ നിന്ന് കള്ള് കുടി ച്ചതാണെന്നും സ്ഥിരമായി ക ള്ള് കുടിക്കാറുണ്ടെന്നും വിദ്യാ ര്‍ഥികള്‍ മൊഴി നല്‍കിയത്. ഉടനെകള്ളുഷാപ്പി ലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ കു റ്റം സമ്മതിച്ചു. കള്ളുഷാപ്പ് ഉടമക്കെതിരെയും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അ റസ്റ്റിലായ സജീവനെതിരെ ജാമ്യമില്ലാ വകുപ്പ് ചു മത്തിയാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam