
കോഴിക്കോട്: ചാലിയം ബീച്ച് (Chaliyam Beach) ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച് സന്ദര്‍ശിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് (PA Muhammed Riyas) വ്യക്തമാക്കി.
കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കലാ സാംസ്‌കാരിക സംവാദങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വേദിയായി കള്‍ച്ചറല്‍ കോര്‍ണര്‍ സ്ഥാപിക്കും. മുഴുവന്‍ പദ്ധതിയും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാലിയം ബീച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ബീച്ച് സന്ദര്‍ശിച്ചത്.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. മനോജ്, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, ബേപ്പൂര്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ പ്രതിനിധി രാധ ഗോപി, ആര്‍ക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam