സുഹൃത്തിന്‍റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, ബാഗില്‍ ആനപ്പല്ല്; വിനോദസഞ്ചാരികള്‍ പിടിയില്‍

Published : May 17, 2023, 08:25 AM ISTUpdated : May 17, 2023, 08:41 AM IST
സുഹൃത്തിന്‍റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, ബാഗില്‍ ആനപ്പല്ല്; വിനോദസഞ്ചാരികള്‍ പിടിയില്‍

Synopsis

മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. 

പുല്‍പ്പള്ളി: വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളി ചീയമ്പം  കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്.  മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. 

കൂട്ടത്തിലൊരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികള്‍ പറയുന്നത്. വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷും മൊഴി നല്‍കി.  ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക്  ജാമ്യം അനുവദിച്ചു.

കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

മറ്റൊരു സംഭവത്തില്‍ വയനാട് പുൽപ്പള്ളി പെരിക്കല്ലുരിൽ വെച്ച് കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിലായി.  480 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി  ജബ്ബാറാണ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ചിലെ ഉദ്യോഗസ്ഥരാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്.   കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്ത് ഈയിടെ വർധിച്ചതായി എക്സൈസ് വിശദമാക്കിയിട്ടുണ്ട്.

ആനക്കൊമ്പ് വിറ്റത് ആറ് ലക്ഷം രൂപയ്ക്ക്, വിറ്റയാളെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്, എവിടെ നിന്ന് കിട്ടി, അന്വേഷണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ