
തൃശൂർ : മീനമാസത്തിലെ പൊള്ളുന്ന ചൂടിൽ ഉത്സവപ്പറമ്പുകളിൽ എത്തുന്ന പൂരപ്രേമികൾക്ക് തെന്നലായി മണികണ്ഠൻ. പൊള്ളുന്ന ചൂടിൽ മേളവും ആനയും പകരുന്ന ഉത്സവലഹരി നുകരാൻ തടിച്ചു കൂടുന്ന പുരുഷാരത്തിന് ഇതൊരാശ്വാസമാണ്.തൃശൂർ പൂരത്തിനടക്കം മണികണ്ഠൻ്റെ വിശറി ലഭിക്കും.
വേലപ്പൂരങ്ങൾ തുടങ്ങുന്നതോടെ വിശറിക്കാലവും തുടങ്ങും. വാദ്യമേളത്തിൻ്റെ താളപാതത്തിൽ കൈ ഉയർത്തി ആവേശം കൊള്ളുന്നവരുടെ മറുകയ്യിൽ വിശറിയുമുണ്ടാകും. മണികണ്ഠൻ പൂരപ്പറമ്പുകളിൽ വിശറി വിൽപ്പന തുടങ്ങിയിട്ട് കാലമേറെയായി. ഫെബ്രുവരി മുതൽ മേയ് വരെയാണ് വിശറി നിർമാണം സജീവമാകുന്നത്. തരൂർ ചേലക്കാട്ടുന്നിൽ മണികണ്ഠൻ അച്‌ഛൻ വേലായുധനിൽ നിന്നാണ് ഈ വിദ്യ പഠിച്ചെടുത്തത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് സജീവമാണ്. ഭാര്യ സുന്ദരിയും സഹായിക്കാൻ ഒപ്പമുണ്ട്.
അഞ്ച് മില്യണിലേറെ പേർ കണ്ടു ആ രക്ഷപ്പെടുത്തൽ; മലപ്പുറത്തു നിന്നൊരു ഹൃദയംതൊടും വീഡിയോ
വിശറിയൊന്നിന് 50 രൂപയാണ് വില. 10 രൂപയായിരുന്നു ആദ്യ കാലത്ത്. ഒരു ദിവസം 50 എണ്ണം വരെ ഉണ്ടാക്കും. കരിമ്പനത്തൈകളുടെ പട്ട കൊണ്ടാണ് വിശറി നിർമിക്കുന്നത്. ഇതു കാടുകളിൽ പോയി വെട്ടിക്കൊണ്ടുവരും. പട്ടകൾ ചൂടാക്കി ഇഷ്ടികകൊണ്ടു പരത്തിയാണു വൃത്താകൃതിയിൽ വിശറിയുടെ രൂപത്തിൽ മുറിച്ചെടുക്കു ന്നത്. ചുറ്റിലും ഈർക്കിൽ വളച്ച് തുന്നിയെടുക്കും. അതിനു ശേഷം പനയോലകൾ കൊണ്ട് ചുളുക്കുകളുണ്ടാക്കി മഞ്ഞൾ പുരട്ടി ഒട്ടിക്കും. ഈർക്കിൽ ഇതിനു മുകളിൽ വളച്ചുകെട്ടും. ചുളുക്കിനു മുകളിൽ വിവിധ നിറത്തിലുള്ള പട്ടുതുണിക്കീറുകൊണ്ട് അരികു മൂടി, വഴുകനാര് കൊണ്ട് തുന്നിയാണ് വിശറിയുണ്ടാക്കുന്നത്.
കരിമ്പനപ്പട്ട കൊണ്ടു തന്നെ പിടി നിർമിക്കും. കടകളിലും വിശറികൾ വിൽക്കാറുണ്ട്. 30 രൂപയാണ് ഒന്നിന് അവർ നൽകുന്ന വില. നെന്മാറ- വല്ലങ്ങി വേലയ്ക്ക് വിൽക്കുന്നതിന് വിശറികൾ തയാറാക്കിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam