ആമ്പല്ലൂരിൽ വീണ്ടും ഗതാഗത കുരുക്ക്, കുഴികൾ അടച്ചിട്ടും രക്ഷയില്ല, വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു

Published : Sep 10, 2025, 11:15 PM IST
TRAFIC

Synopsis

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി. സർവീസ് റോഡുകളിലെ കുഴികൾ അടച്ചിട്ടും വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീളുന്നു.

കുഴികൾ അടച്ചിട്ടും രക്ഷയില്ല, ആമ്പല്ലൂരിൽ വീണ്ടും ഗതാഗത കുരുക്ക്, 

തൃശൂർ:സർവീസ് റോഡുകളിലെ കുഴികൾ താൽക്കാലികമായി അടച്ചിട്ടും രക്ഷയില്ല. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും വൻ ഗതാഗത കുരുക്ക്. വൈകീട്ട് വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. ഓണം കഴിഞ്ഞതോടെ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം മുതൽ ചെറിയ തോതിൽ ആരംഭിച്ചിരുന്നു. കോടതി ഇടപെട്ട് ടോൾ നിർത്തിവയ്പ്പിച്ചതിനു ശേഷം ആമ്പല്ലൂർ സെൻററിലെ തകർന്നു കിടന്നിരുന്ന സർവ്വീസ് റോഡ് ദേശീയപാത അതോറിറ്റി ടാറിങ്ങ് നടത്തിയിരുന്നു. ഇതേ തുടർന്ന് ഓണ നാളുകളിൽ ഗതാഗത കുരുക്കിന് അല്പം ശമനം വന്നിരുന്നു.

ടോൾ പിരിവ് നിർത്തിവച്ചതും റോഡിൻ്റെ തകർച്ച ഒരു വിധം പരിഹരിക്കപ്പെട്ടതും മൂലം ആമ്പല്ലൂരിലെ സ്ഥിരം ഗതാഗത കുരുക്കിന് കുറച്ചു നാളുകളായി അൽപ്പം ശമനം ലഭിച്ചതായിരുന്നു. എന്നാൽ വൈകീട്ടോടെ കുരുക്ക് വീണ്ടും യാത്രക്കാരെ വലച്ചു.

നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് വലഞ്ഞിട്ടും ഗതാഗതം സുഗമമാക്കാൻ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം