
പാലക്കാട് : അട്ടപ്പാടി ചുരത്തിൽ ഇന്ന് മുതൽ ഡിസംബർ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാർക്കാട് - ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ക്രമീകരണം. കുഴിനിറഞ്ഞ ഒമ്പതാം വളവിൽ ഇന്റര്‍ ലോക്ക്പാകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് , വനംവകുപ്പ് വാഹനങ്ങൾക്ക് മാത്രമേ ഇത് വഴി കടന്നുപോകാൻ യാത്രാനുമതിയുണ്ടാകുകയുള്ളൂ. മണ്ണാർക്കാട് മുതൽ ഒമ്പതാം വളവ് വരെ കെഎസ്ആർടി സർവീസും പത്താം വളവ് മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസ് സർവീസും ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam