മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട് കബാലി; നടുറോഡിൽ നിലയുറപ്പിച്ചത് മണിക്കൂറുകൾ, ​ഗതാ​ഗതം തടസപ്പെട്ടു

Published : Jan 03, 2025, 04:15 PM IST
മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട് കബാലി; നടുറോഡിൽ നിലയുറപ്പിച്ചത് മണിക്കൂറുകൾ, ​ഗതാ​ഗതം തടസപ്പെട്ടു

Synopsis

വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച കബാലി 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്.

തൃശൂര്‍: കബാലി ഒറ്റയാന്‍ വീണ്ടും അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. 

വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കബാലി വഴിമാറിയത്. കുറച്ച് ദിവസങ്ങളായി കബാലിയുടെ ശല്യം മലക്കപ്പാറ റോഡില്‍ രൂക്ഷമായിരിക്കുകയാണ്. 

READ MORE:  ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; ഡ്രൈ ഡേയിൽ കണ്ടെത്തിയത് വൻ തയ്യാറെടുപ്പ്, പിടിച്ചത് ചാരായവും കോടയും, 53കാരൻ റിമാൻഡിൽ

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം