
കണ്ണൂര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്ജെന്‍ഡർ യുവതി കെ.സ്നേഹ തീകൊളുത്തി ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നാലെന്ന് സൂചന. ഇന്നലെ വൈകീട്ടാണ് സംഭവം. കണ്ണൂർ തോട്ടട സമാജ്വാദി കോളനിയിലെ വീട്ടിൽ നിന്ന് മണ്ണെണ്ണയുമായി പുറത്തേക്ക് ഓടിയ സ്നേഹ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം രാവിലെ സ്നേഹയും ഭർത്താവ് രാജേഷും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൂനെയിൽ ജോലി ചെയ്യുന്ന ഭർത്താവ് കഴിഞ്ഞ മാസമാണ് നാട്ടിൽ എത്തിയത്.
മുമ്പും സ്നേഹ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാരും പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴുന്ന വാർഡിൽ നിന്ന് കണ്ണൂർ കോർപറേഷനിലേക്ക് സ്നേഹ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ട്രാൻസ് ജന്റർ വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമൂഹമധ്യത്തിലെത്തിച്ച പൊതുപ്രവർത്തക കൂടിയായിരുന്നു സ്നേഹ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തോട്ടട മാളികപറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam