മാവേലി എക്‌സ്‌പ്രസിന് മുന്നിൽ മരം ഒടിഞ്ഞുവീണു; തീവണ്ടി ഗതാഗതം സ്തംഭിച്ചു

Published : Aug 08, 2019, 08:02 AM ISTUpdated : Aug 08, 2019, 08:47 AM IST
മാവേലി എക്‌സ്‌പ്രസിന് മുന്നിൽ മരം ഒടിഞ്ഞുവീണു; തീവണ്ടി ഗതാഗതം സ്തംഭിച്ചു

Synopsis

ബുധനാഴ്ച രാത്രി എട്ടര മണിക്ക് തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് റെയിൽവേ ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. 

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിന് സമീപം തീവണ്ടി കടന്നുവരുമ്പോൾ പാളത്തിന് മുകളിലെ ഹൈടെൻഷൻ ലൈനിലേക്ക് മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടര മണിക്ക് തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് റെയിൽവേ ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. അപകടത്തെത്തുടർന്ന് തീവണ്ടി ഗതാഗതം സ്തംഭിച്ചു.

മാവേലി എക്സ്‌പ്രസിന് നൂറുമീറ്റർ മുന്നിലായാണ് മരം വീണത്. ചിറയിൻകീഴിൽ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല. തുടർന്ന് തീവണ്ടിയുമായി വൈദ്യുതിബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫിൽ ഇടിച്ചശേഷമാണ് വണ്ടിനിന്നത്. മരച്ചില്ലയിൽ തട്ടിയതിനെത്തുടർന്ന് പാന്റോഗ്രാഫ് തകർന്നു. അപകടത്തില്‍ ലോക്കോപൈലറ്റിന് പരിക്കേറ്റു. 

വൈദ്യുത ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനാൽ ഇതുവഴിയുളള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നിങ്ങനെ നിരവധി ട്രെയിനുകൾ വൈകി. വൈകിട്ടുണ്ടായ കനത്തകാറ്റിലും മഴയിലും തിരുവനന്തപുരത്ത് 80ലേറെ സ്ഥലങ്ങളിൽ മരം കടപുഴകി വീണു. പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും വൈദ്യുതി ലൈനുകൾക്ക് തകരാറുണ്ടായതിനാൽ ജില്ലയിൽ വൈദ്യുതിബന്ധം വ്യാപകമായി തടസ്സപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ