തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു

Published : May 20, 2024, 03:20 PM ISTUpdated : May 20, 2024, 03:28 PM IST
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു

Synopsis

കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജങ്ഷനിലാണ് മരം വീണത്.

തൃശൂർ: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീഴുന്ന സിസിടിവി ദൃശ്യം പുറത്ത്. കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജങ്ഷനിലാണ് മരം വീണത്. രണ്ടു കാറുകൾക്ക് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

പുതുക്കിയ മഴ അറിയിപ്പ് പ്രകാരം ഇന്ന് തൃശൂർ ഉള്‍പ്പെടെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവയാണ് ഓറഞ്ച് അലർട്ടുള്ള മറ്റു ജില്ലകള്‍. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്.

ഓപ്പറേഷൻ അനന്ത, സക്ഷന്‍ കം ജെറ്റിങ് മെഷീൻ; ഒറ്റമഴയിൽ വെള്ളത്തിലായ തലസ്ഥാനത്ത് പരിഹാര നടപടികളുമായി കോർപറേഷൻ

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി