കല്ലായിയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു; മകള്‍ക്ക് പരിക്ക്

By Web TeamFirst Published Aug 10, 2019, 4:36 PM IST
Highlights

റോഡരുകിലുണ്ടായ മരം വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. 

കോഴിക്കോട്: ശക്തമായ മഴയിൽ വൻമരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. കല്ലായി പാലത്തിന് സമീപത്താണ് അപകടം നടന്നത്. റോഡരുകിലുണ്ടായ മരം  വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾക്ക് അപകടത്തില്‍ പരിക്കേറ്റു. 

click me!