
ഫോട്ടോ: അപകടത്തില്‍ മരിച്ച റഹ്മാന്‍
എടവണ്ണ: മലപ്പുറം (Malappuram) എടവണ്ണ (Edavanna) പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് (Amazon view point) കാണാന്‍ പോയ സംഘത്തിലെ രണ്ട് പേര്‍ കൊക്കയില്‍ വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ് (18) നാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ്മാന്‍. നിലമ്പൂരില്‍ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ്. റഹ്മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍കുഷും പാറയില്‍ നിന്ന് വഴുതി വീണതായി പറയുന്നു. ദില്‍കുഷിനെ കൂടെയുണ്ടായിരുന്ന അക്ഷയ് രക്ഷപ്പെടുത്തിയെങ്കിലും തുടര്‍ന്ന് റഹ്മാനെയും അക്ഷയ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.
മലപ്പുറം എടവണ്ണയിലെ ആമസോണ്‍ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച
ഇതിനിടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലില്‍ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാനെ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ അക്ഷയ്‌നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam