നിലമ്പൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മൊബൈലിൽ കളിച്ചത് അച്ഛൻ വിലക്കിയത് മൂലമെന്ന് പൊലീസ്

Published : Apr 22, 2024, 01:35 AM ISTUpdated : Apr 22, 2024, 01:36 AM IST
നിലമ്പൂരിൽ  പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മൊബൈലിൽ കളിച്ചത് അച്ഛൻ വിലക്കിയത് മൂലമെന്ന് പൊലീസ്

Synopsis

നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോ ടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വിളിച്ച് കിട്ടിയില്ല, വീട്ടിൽ വന്നന്വേഷിച്ചപ്പോൾ മരിച്ചനിലയിൽ, യുവാവ് ഗൾഫിൽ നിന്നെത്തിയത് മൂന്ന് മാസം മുൻപ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ