ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസ് സഖ്യ തീരുമാനം ശരിയാണ്: എം വി ഗോവിന്ദൻ

Published : Mar 02, 2023, 10:11 AM ISTUpdated : Mar 02, 2023, 10:12 AM IST
ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസ് സഖ്യ തീരുമാനം ശരിയാണ്: എം വി ഗോവിന്ദൻ

Synopsis

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി സഹകരണം ഉണ്ടായെന്ന് വിമർശനം

പാലക്കാട്: ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് പി ബി അംഗം എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് - ബിജെപി സഹകരണം ഉണ്ടായെന്ന് അദ്ദേഹം വിമർശിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചുവേളി ടെർമിനലിനുള്ള റെയിൽവേ വികസന സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ എംപിമാർ ഇക്കാര്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. റെയിൽവേ വിളിച്ച യോഗത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ പങ്കെടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം