തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്; കാടുപിടിച്ച കോമ്പൗണ്ടിൽ പാമ്പുകളെ പിടിക്കാൻ വാവ സുരേഷും

Published : Sep 01, 2026, 04:10 AM IST
hospital

Synopsis

തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ ആശുപത്രി കോമ്പൗണ്ടിലെ പാമ്പുകളെ പിടിക്കാൻ പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷും എത്തും. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ശുചീകരണ യജ്ഞം.

തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് നടക്കും. രാവിലെ എട്ട് മണിക്ക് മേയർ വി.വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷാണ് ചടങ്ങിലെ മുഖ്യാതിഥി. ആശുപത്രിയിലെ 20 ഏക്കറോളം വരുന്ന വിശാലമായ കോമ്പൗണ്ടിൽ കാടും മാലിന്യക്കൂനകളും നിറഞ്ഞത് സമീപവാസികൾക്കും രോഗികൾക്കും വലിയ ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയെന്ന നിലയിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കാടുപിടിച്ച പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം കൂടുതലാണ്. നഗരസഭയുടെ നൂറോളം വരുന്ന ജീവനക്കാരുടെ പ്രത്യേക സംഘത്തോടൊപ്പം സമീപത്തെ റെസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധികളും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളാകും.ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, മെഡിക്കൽ കോളെജ് നോഡൽ ഓഫീസർ ഡോ. കവിത രവി തുടങ്ങിയ പ്രമുഖരും സംബന്ധിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂത്തുപറമ്പിൽ 15കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കാട്ടാക്കടയിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ കുരങ്ങനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു