
കൊല്ലം: പക്ഷിപനിയെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന കൊല്ലം കുരീപ്പുഴ ടർക്കിഫാമിന്റെ പ്രവർത്തനം തുടങ്ങി. കൂടുതല്‍ മുട്ടയും മാംസവും നല്‍കുന്ന അമേരിക്കൻ ടർക്കി കോഴികളെ വളർത്തി അടുത്ത മാസം മുതൽ വില്പന നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം.
മുന്ന് വർഷം മുൻപ് സംസ്ഥാനത്ത് പക്ഷിപനി വ്യാപകമായതിനെ തുടർന്ന് ഫാമില്‍ ഉണ്ടായിരുന്ന മുഴുൻ ടർക്കി കോഴികളെയും കൊന്നതിന് ശേഷം ഫാമിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. അണുനശീകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ഒരുവർഷം മുൻപാണ് പ്രവർത്തനം തുടങ്ങിയത്. അമേരിക്കയില്‍ നിന്നുള്ള ബെല്‍ സ്വില്ലെ വിഭാഗത്തില്‍പ്പെട്ട ടർക്കി കോഴികളെയാണ് മുട്ടക്കും മാംസത്തിനും വേണ്ടി വളർത്തുന്നത്. കൂടുതല്‍ മുട്ട കിട്ടുന്നതിന് വേണ്ടി ജൈവവേലികള്‍ കൊണ്ട് നിർമ്മിച്ച തുറസായ കൂടുകളും ഫാമില്‍ ഒരുക്കിയിടുണ്ട്.
ആഞ്ച് മാസം പ്രായമാകുമ്പോള്‍ മുതല്‍ അമേരിക്കൻ ടർക്കി കോഴികളെ ഇറച്ചിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാം. ബെല്‍ സ്വില്ലെ ടർക്കി കോഴികളുടെ പരമാവതി വളർച്ച കിലോവരെയാണ്. തമിഴ്നാട് വെറ്റിനറി സർവ്വകലാശാലയില്‍ നിന്നും മുട്ടകള്‍ എത്തിച്ചാണ് കുഞ്ഞുങ്ങളെ വിരിയിച്ചത്. രണ്ടാം ഘട്ടത്തില്‍ അയ്യായിരത്തിലധികം കുഞ്ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam