നടുപ്പാറ ഇരട്ടക്കൊലപാതകം ; പ്രതി ബോബിനെ ഇന്ന് കേരളത്തിലെത്തിക്കും

Published : Jan 19, 2019, 10:01 AM IST
നടുപ്പാറ ഇരട്ടക്കൊലപാതകം ; പ്രതി ബോബിനെ ഇന്ന് കേരളത്തിലെത്തിക്കും

Synopsis

 പളനിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബോബി പൊലീസിന്‍റെ പിടിയിലാകുന്നത്. ഇയാള്‍ ഇരട്ടക്കൊലപാതകം നടത്തിയത് പണത്തിന് വേണ്ടിയാണോ അതേ മറ്റ്‍വല്ല ഉദ്ദേശത്തോടുകൂടിയാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

മധുര: ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം നടത്തി ഒളിവില്‍ പോയ ഒന്നാം പ്രതി ബോബിനെ ഇന്ന് കേരളത്തിലെത്തിക്കും. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ഇയാൾ ഇന്നലെ രാത്രി പത്തരയോടെ പിടിയിലായത്.

ഇന്നലെ രാത്രി പത്തരയോടെയാണ് രാജകുമാരി സ്വദേശി ബോബിൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയാലാവുന്നത്. പളനിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇന്ന് രാത്രിയിലോ അല്ലെങ്കിൽ നാളെ പുലർച്ചയോ ആയി പ്രതിയെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. 

തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ശാന്തപ്പാറ സിഐയുടെ നേതൃത്വത്തിൽ ബോബിനെ ചോദ്യം ചെയ്യുകയാണ്. ബോബിൻ പിടിയിലായതോടെ കെ കെ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ അതോ കൊലപാതകത്തിന് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നത് ചോദ്യം ചെയ്യലിലേ വ്യക്തമാവുകയുള്ളൂ. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. 

എസ്റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയി. ബോബിനെ ഒളിവിൽ താമസിക്കാൻ സഹായിക്കുകയും, മോഷ്ടിച്ച ഏലം വിൽക്കാൻ സഹായിക്കുകയും ചെയ്ത ചേറ്റുപാറ സ്വദേശികളായ ദമ്പതികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം