ഹോട്ടലിലെ റൂം ബോയ് ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിച്ചെത്തിയപ്പോൾ വന്‍ ട്വിസ്റ്റ്, ഇക്ബാൽ ശിവശങ്കറായി

Published : Jan 20, 2024, 03:38 AM IST
ഹോട്ടലിലെ റൂം ബോയ് ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിച്ചെത്തിയപ്പോൾ വന്‍ ട്വിസ്റ്റ്, ഇക്ബാൽ ശിവശങ്കറായി

Synopsis

ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു പീഡിപ്പിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കിയത്. പരാതി ഒറിജിനലാണെന്ന് വരുത്താൻ സ്ത്രീയെ മർദിക്കുകയും ചെയ്തു.

മാഹി: മാഹിയിൽ വ്യാജ പീഡന പരാതിയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരനെതിരെ വ്യാജ പരാതി നൽകി, ഹോട്ടലുടമയിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണ് പൊലീസ് ഇല്ലാതാക്കിയത്.

മാഹിയിലെ ലോഡ്ജിൽ മുറിയെടുത്തത് മുഹമ്മദ് ഇക്ബാൽ എന്ന പേരിലായിരുന്നു. കൂടെ ഭാര്യയും. എന്നാൽ ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് കാണിച്ച് ഇയാൾ മൂന്ന് ദിവസത്തിന് ശേഷം മാഹി പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം നടത്തിയപ്പോൾ ഉണ്ടായത് വൻ ട്വിസ്റ്റ്. പരാതിയും പരാതിക്കാരനുമെല്ലാം കള്ളം. മുഹമ്മദ് ഇക്ബാലെന്ന വ്യാജപ്പേരിൽ മുറിയെടുത്തത് കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറായിരുന്നു. 

ഭാര്യയെന്ന പേരിൽ ഇയാൾ കൂടെ കൂട്ടിയത് ഭർത്താവ് ഉപേക്ഷിച്ച അറുപത്തിമൂന്നു വയസുകാരിയെയായിരുന്നു. ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു പീഡിപ്പിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കിയത്. തൃശ്ശൂരിലും സമാനമായ രീതിയിൽ ഒരു കുടുംബത്തി നിന്ന് ശിവശങ്കർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടെയുള്ള സ്ത്രീയെ ഇതിനായി ഉപയോഗിച്ചു. മാഹിയിലെ പരാതി ഒറിജിനലാണെന്ന് വരുത്താൻ സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇവർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഗതൻ കാപ്പ കേസ് പ്രതി, മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐക്കും എസ് ഐക്കും പരിക്ക്, മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ
ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം