ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; രണ്ട് പ്രതികൾ റിമാൻഡിൽ

Published : Jan 23, 2023, 01:53 PM IST
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു;  രണ്ട് പ്രതികൾ റിമാൻഡിൽ

Synopsis

തുടർന്ന് സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും അരുണിൻ്റെ ഓട്ടോയിലും നിന്നായി 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കഴക്കൂട്ടം പൊലീസ്  കണ്ടെടുത്തു. 

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന സംഘം കഴക്കൂട്ടം പൊലീസിൻ്റെ പിടിയിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. കച്ചവടം നടത്തുന്നതിന് വേണ്ടി എംഡിഎംഎയും ലഹരി ഗുളികകളും ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്.  തുടർന്ന് സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും അരുണിൻ്റെ ഓട്ടോയിലും നിന്നായി 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കഴക്കൂട്ടം പൊലീസ്  കണ്ടെടുത്തു. 

ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബേക്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എസ് ഐ മാരായ തുളസീധരൻ നായർ, മിഥുൻ, സി പി ഒ മാരായ അരുൺ രാജ്, പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം'; സോഷ്യൽ മീഡിയയിൽ 'മുഖംമറച്ച്' അൽഫോൺസ് പുത്രൻ

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി