
കൊല്ലം: കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഇളമാട് സ്വദേശി തോമസ്, ചെറുവക്കൽ സ്വദേശി എബി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്. ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമണം.
ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ ആക്രമിച്ചു. പണവും മൊബൈൽ ഫോണും കൈക്കലാക്കാൻ നോക്കി. ബിനു ബഹളം വച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി. തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബിനുവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More : കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam