കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; സ്ഥിരം ലഹരി വിൽപ്പനക്കാരനെ ഗുരുതര കുറ്റം ചുമത്തി ജയിലിലടച്ചു

Published : Apr 02, 2026, 06:27 PM IST
MDMA

Synopsis

കൊച്ചിയിൽ പോലീസ് നടത്തിയ ലഹരിവേട്ടയിൽ 5.110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഇതിനിടെ, ഒന്നിലധികം നാർക്കോട്ടിക് കേസുകളിലെ പ്രതിയായ മറ്റൊരു യുവാവിനെ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര ജയിലിൽ അടച്ചു.

കൊച്ചി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടപ്പള്ളി വിപി മരക്കാർ റോഡിന് സമീപത്ത് നിന്നാണ് 5.110 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലുവ കടുങ്ങല്ലൂർ ഈസ്റ്റ് സ്വദേശി തെറ്റയിൽ വീട്ടിൽ പിജെ ഡോൺ ആണ് പിടിയിലായത്. 26 വയസാണ് പ്രായം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

അതിനിടെ ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ പിറ്റ് എൻഡിപിഎസ് നിയമം (The Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act) പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. തൃക്കാക്കര ഉണിച്ചിറ സ്വദേശി താഴത്തെ കുറ്റി വീട്ടിൽ പ്രണവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾക്ക് 22 വയസാണ് പ്രായം. ഇയ്യാൾ കൊച്ചി സിറ്റി പൊലീസ് പരിധിയിലെ കളമശ്ശേരി, എളമക്കര, ഏലൂർ, തൃക്കാക്കര, ചേരാനല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലീസിൻ്റേതാണ് നടപടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ
ഡല്‍ഹിയില്‍ നിന്നെത്തി, പൊലീസ് കാത്തിരുന്ന് പൊക്കി, യുവാവും യുവതിയും പിടിയിലായത് മൂന്ന് കിലോയോളം എംഡിഎംഎയുമായി