
തൃശൂർ: പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐ ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ (34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കു മരുന്ന് വിൽക്കുന്നെണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോയിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.എം. ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, സി.ജെ. റിജോ എന്നിവർ പരിശോധന സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam