
കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 6.07 ഗ്രാം MDMA യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര കുറത്തികാട് മുരളി ഭവനത്തിൽ ദേവ മുരളി (24), മാവേലിക്കര കോട്ടൂർ സ്വദേശി അനന്തു (25) എന്നിവരാണ് അറസ്റ്റിലായത്. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ അനന്തു മുൻപും ലഹരി ഉപയോഗിച്ചതിന് കേസിൽപ്പെട്ടയാളാണ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്. ലഹരി വിരുദ്ധ ബോധവൽക്കരണവും പരിശോധനകളും ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam