സി​ഗ്നലിലെ ഇന്നോവ കാറില്‍ പിന്നാലെ വന്ന കാറിടിച്ചു; മുന്നിലെ ടാങ്കർ ലോറിയിലിടിച്ച് ഇന്നോവ; 7 പേര്‍ക്ക് പരിക്ക്

Published : Dec 19, 2024, 04:45 PM IST
സി​ഗ്നലിലെ ഇന്നോവ കാറില്‍ പിന്നാലെ വന്ന കാറിടിച്ചു; മുന്നിലെ ടാങ്കർ ലോറിയിലിടിച്ച് ഇന്നോവ; 7 പേര്‍ക്ക് പരിക്ക്

Synopsis

പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു. സി​ഗനലിൽ നിർത്തിയിട്ട ഇന്നോവ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടെ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചു കയറിയത് ഈ കാർ സിഗ്നലിൽ നിർത്തിയിട്ടിരുന്ന മുന്നിലെ ടാങ്കർ ലോറിയിലും ഇടിച്ചായിരുന്നു അപകടം. ഇരുകാറുകളിലുമുണ്ടായിരുന്ന ഏഴു പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാർ വേ​ഗത്തിലായിരുന്നു. ഇതിനിടയിൽ സിഗ്നലിൽ വാഹനങ്ങൾ നിർത്തിയത് കണ്ടെങ്കിലും ബ്രേക്ക് കിട്ടിയില്ല. ഇതാണ് അപകടമുണ്ടാകാൻ കാരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട്ടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം, വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന് പരാതി
ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി, 13 വർഷത്തിനുശേഷം കോടതിവിധി, 4 പ്രതികളും കുറ്റക്കാർ