എല്ലാ ദിവസവും പണയം വെയ്ക്കും, ഒരേപോലുള്ള വളകള്‍ക്ക് വേണ്ടതും ഒരേ തുക; പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്

Published : Jul 12, 2023, 08:43 AM IST
എല്ലാ ദിവസവും പണയം വെയ്ക്കും, ഒരേപോലുള്ള വളകള്‍ക്ക് വേണ്ടതും ഒരേ തുക; പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്

Synopsis

ആറാം തീയ്യതി മുതലാണ് പതിവായി സ്വര്‍ണം പണയം വെയ്ക്കാന്‍ എത്തിത്തുടങ്ങിയത്. ഒരേ സ്ഥാപനത്തിന്റെ പല ശാഖകളില്‍ ഒരേ തൂക്കമുള്ള വളകള്‍ കൊടുത്ത് ഒരേ തുക തന്നെ കൈപ്പറ്റുകയായിരുന്നു.

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ തിരുവനന്തപുരം വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീൻ (27 ) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വള പണയം വെയ്ക്കാൻ ഇന്നലെ രാവിലെ എത്തിയപ്പാഴാണ് രണ്ട് യുവാക്കളേയും സ്ഥാപനത്തിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വെച്ച് വിഴിഞ്ഞം പൊലീസിന് കൈമാറിയത്.

ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം , നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വർണ്ണം പൂശിയ വളകൾ പ്രതികൾ പണയം വെച്ചിരുന്നു. രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വെച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ ഇതുവരെ ക്കൈക്കലാക്കിയിരുന്നു. ഇക്കഴിഞ്ഞ ആറാം തിയതിമുതലാണ് ഇരുവരും തട്ടിപ്പ് തുടങ്ങിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ പല ബ്രാഞ്ചുകളിലായി ഒരേ പേരിൽ ഒരു വള വീതം പണയം വെച്ച് ഒരേ തുക കൈപ്പറ്റിയെന്ന് കണ്ടത്തിയതോടെയാണ് സംശയ ഉയരാനും പ്രതികൽ കുടുങ്ങാനും കാരണം. എല്ലായിടത്തും നല്‍കിയിരുന്നതും ഒരേ വിലാസവും. ഇതേ തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന ഒരു വള പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകളിലും ഇവരെക്കുറിച്ച് വിവരം നല്‍കി. ചൊവ്വാഴ്ചയും പതിവ് പോലെ രണ്ട് പവന്റെ വളയുമായി പണയം വെയ്ക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ചത്. വഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സമ്പത്ത് , വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Read also: മുന്‍ ഭാര്യയുടെ നായകള്‍ക്ക് സംരക്ഷണ തുക നല്‍കാന്‍ യുവാവിനോട് കോടതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
പൊങ്കൽ ആഘോഷത്തിനിടെ തർക്കം; ടെമ്പോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്തിന് പരിക്കേറ്റു