കൊച്ചിയിൽ ബൈക്ക് കലുങ്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Published : Jul 10, 2019, 03:45 PM ISTUpdated : Jul 10, 2019, 03:57 PM IST
കൊച്ചിയിൽ ബൈക്ക് കലുങ്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Synopsis

തൃശൂർ വലപ്പാട് സ്വദേശികളായ വിഷ്ണു (27), സിനോജ് (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടമുണ്ടായത്.

കൊച്ചി: വൈപ്പിനിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശികളായ വിഷ്ണു (27), സിനോജ് (24) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടമുണ്ടായത്.

ഇവരുടെ ബൈക്ക് കലുങ്കിലിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്ന് മുനമ്പത്തേക്ക് പോവുകയായിരുന്നു ഇവർ. നായരമ്പലം മാനാട്ട്പറമ്പിൽ വച്ച് ഒരു കലുങ്കിൽ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

ഇവരുടെ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു