വോൾവോ ബസിൽ ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്ക്, അമരവിള ചെക്പോസ്റ്റിൽ കുടുങ്ങി; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Published : Sep 18, 2026, 03:19 AM IST
Kollam mdma case

Synopsis

അമരവിള ചെക്പോസ്റ്റിൽ അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കവേ, കൊല്ലത്തേക്ക് വന്ന വോൾവോ ബസിൽ യാത്രക്കാരായിരുന്ന യുവാക്കളിൽ നിന്നാണ് 4.042 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

തിരുവനന്തപുരം: ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംയുമായി യുവാക്കൾ പിടിയിലായി. കൊല്ലം കല്ലുംതാഴം സ്വദേശി അബ്ദുൽ മനാഫ് (32), കരിക്കോട് സ്വദേശി സുനീർ.എസ് (28) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ അമരവിള ചെക്പോസ്റ്റിൽ അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കവേ, കൊല്ലത്തേക്ക് വന്ന വോൾവോ ബസിൽ യാത്രക്കാരായിരുന്ന യുവാക്കളിൽ നിന്നാണ് 4.042 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വാഹന ഇടപാടു നടത്തുന്ന ഇവർ ബെംഗളൂരുവിൽ നിന്ന് തിരികെ വരുന്ന വഴി സ്വന്തം ഉപയോഗത്തിന് കൊണ്ടുവന്നതാണെന്നാണ് എക്സൈസിനോട് പറഞ്ഞത്.

സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഗൗതമൻ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ,അഖിൽ വനിത സിവിൽ എക്സൈസ് ഓഫീസർ സബിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.പ്രതികൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുണി അലക്കിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈലിൽ പകർത്തി, ചോദ്യം ചെയ്ത ഭർത്താവിനെയടക്കം തല്ലി; തിരുവല്ലയിൽ 3 പേർ പിടിയിൽ
നമ്പർ പ്ലേറ്റ് മറച്ച നീല മാസ്റ്ററോ സ്കൂട്ടറിൽ കറങ്ങി നടക്കും, സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ച് രക്ഷപ്പെടും: കൊല്ലത്ത് യുവാവ് പിടിയിൽ