വിജിലൻസ് സംഘം സംസാരിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധവും അവ്യക്ത സംസാരവും, KSRTC ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Published : Sep 19, 2023, 06:42 PM IST
വിജിലൻസ് സംഘം സംസാരിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധവും അവ്യക്ത സംസാരവും, KSRTC ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Synopsis

കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം.

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോ​ഗസ്ഥരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഈ മാസം 18 -ന് വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ​ഗന്ധമുണ്ടായിരുന്നു. ഒപ്പം നാക്കു കുഴഞ്ഞ് സംസാര ഭാഷയിൽ അവ്യക്തതയും കണ്ടെത്തി. തുടർന്ന് അദർ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തവെ ആണ് ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

Read more: KSRTC ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ!

കോർപ്പറേഷനിൽ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതും മറ്റ് ജീവനക്കാർക്ക് മാതൃകയുമാകേണ്ട സൂപ്പർവൈസറി തസ്തികയിലുള്ള ജീവനക്കാർ ഡ്യൂട്ടി സമയം മദ്യപിച്ചത് ​ഗുരുതരമായ വീഴ്ചയാണെന്നാണ് കണ്ടെത്തിൽ. ജീവനക്കാർ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിർവ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവർത്തിച്ചുള്ള ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

അതേസമയം, ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ എസ്ആ ര്‍ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു.പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്‍റണി വി സെബാസ്റ്റ്യനെയാണ്  സസ്പെൻഡ് ചെയ്തത്.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.ജനുവരി 30 ന് നാലുമണിക്ക് വീട്ടിലേക്ക് പോകാനായി  ബസില്‍ കയറിയപ്പോഴായിരുന്നു ഡ്രൈവര്‍ കുട്ടിയെ അടിച്ചത്.മുമ്പും ഇയാള്‍ കുട്ടിയെ അടിച്ചിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്