
ദില്ലി: ദില്ലിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശി പവൻ (22), അശ്വിൻ(24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. തുടർന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വർഷങ്ങളായി ദില്ലിയിൽ സ്ഥിര താമസമാക്കിയവരാണ് ഇവരുടെ കുടുംബം.
ഇരുവരും പഠനത്തിന് ശേഷം ബാങ്കിംഗ് സ്ഥാപനത്തിൽ ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കളായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബുധനാഴ്ച്ച രാത്രി ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. മരിച്ച പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. അശ്വിന്റെ മൃതദേഹം ദില്ലിയിൽ തന്നെ സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
'ഗർഭിണിയായ ഭാര്യ അടുത്ത മുറിയിൽ ഉറങ്ങുമ്പോൾ കൗമാരിക്കാരിയുമായി ബന്ധപ്പെട്ടു'; കോടീശ്വരനെതിരെ ആരോപണം
https://www.youtube.com/watch?v=Ko18SgceYX8