രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ പരിശോധന; രണ്ട് മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനും പിടിയില്‍, കടത്തിയത് 56 കിലോ കഞ്ചാവ്

Published : Nov 26, 2025, 03:32 PM IST
Train

Synopsis

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയിൽവേ പൊലീസിന്‍റെ പരിശോധന. 56 കിലോ കഞ്ചാവുമായി രണ്ട് മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനുമാണ് പിടിയിലായത്.

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം