കോടികൾ വിലയുള്ള തിമിം​ഗല ഛർദ്ദിലുമായി ഇന്നോവയിൽ, വേഷം മാറിയെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽപ്പെട്ടു; അറസ്റ്റ്

Published : Mar 07, 2023, 12:31 PM ISTUpdated : Mar 07, 2023, 12:32 PM IST
കോടികൾ വിലയുള്ള തിമിം​ഗല ഛർദ്ദിലുമായി ഇന്നോവയിൽ, വേഷം മാറിയെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽപ്പെട്ടു; അറസ്റ്റ്

Synopsis

വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ തിമിംഗല ഛർദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

മൂന്നാർ: കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ്  (തിമിം​ഗല ഛർദ്ദിൽ) വനപാലകര്‍ പിടികൂടി. മൂന്നാർ സ്വദേശികളായ സതീഷ് കുമാർ,  വേൽമുരുകൻ എന്നിവർ അറസ്റ്റിലായി. മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫ്ളയിംഗ് സ്വകാഡിന്റെ നോതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയാലായത്.

കൊച്ചി-മധുര ദേശീയപാതയില്‍ പഴയ മൂന്നാര്‍ ഭാഗത്തു നിന്നും  പാര്‍വതി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ്  കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി പ്രതികള്‍ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പ്രതികൾ തിമിംഗല ഛർദി വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് മൂന്നാർ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇത് വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ടു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ തിമിംഗല ഛർദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

തിമിംഗല ഛർദി തമിഴ്നാട്ടിൽ നിന്നും ലഭിച്ചതാണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.  തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ, ഫളയിംഗ് സ്വകാഡ് റേഞ്ച് ഓഫിസർ കെ.ഇ സിബി, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി. അരുണ്‍മഹാരാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിജോ തോമസ്, സ്‌റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബുരാജ്, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടു പ്രതികളായ മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. ആബ്രര്‍ഗ്രിസ് കടത്തുവാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും വനം വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

രാത്രി 11 മണിയോടെ വീട്ടിലെത്തി, വീട്ടമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി ആവശ്യപ്പെട്ടത് മാല, നാട്ടുകാര്‍ പൊക്കി

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി