ഓട്ടോറിക്ഷയിൽ വന്നവരെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കർണാടകയിൽ നിന്ന് കൊണ്ടുവന്ന വൻ മദ്യശേഖരം

Published : Feb 28, 2025, 04:21 PM IST
ഓട്ടോറിക്ഷയിൽ വന്നവരെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കർണാടകയിൽ നിന്ന് കൊണ്ടുവന്ന വൻ മദ്യശേഖരം

Synopsis

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 

കാസർഗോഡ്: ആരിക്കാടിയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കർണ്ണാടക മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ  മഞ്ജുനാഥൻ.വി, മോഹന കുമാർ, രാജേഷ്.പി എന്നിവരും കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷ കാണ്ഡഗുഡ സ്വദേശിയായ ബസന്ത ഭോയ് എന്നയാളാണ് പിടിയിലായത്. ചാലക്കുടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു ഹരീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജു കെ.കെ, ശിവൻ എൻ.യു, ഷിജു വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു