അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published Sep 5, 2020, 6:48 PM IST
Highlights

തൃശൂര്‍ പെയ്ക സ്വദേശി റഫീഖ്, ആലപ്പുഴ കുത്തിയതോട് സ്വദേശി നസ്മല്‍ എന്നിവരാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്.
 

ആലപ്പുഴ: ചന്തിരൂരില്‍ അതിഥി തൊഴിലാളിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തികാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ പെയ്ക സ്വദേശി റഫീഖ്, ആലപ്പുഴ കുത്തിയതോട് സ്വദേശി നസ്മല്‍ എന്നിവരാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ പിടിയിലായ തന്‍വര്‍, സനോജ് എന്നിവരെ കോടതി നേരത്തെ റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ 31 നായിരുന്നു സംഭവം.

click me!