ബൈക്കിൽ രണ്ടുപേര്‍, പിന്നിലിരുന്നയാൾ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

Published : Jul 17, 2024, 05:08 PM ISTUpdated : Jul 17, 2024, 07:52 PM IST
ബൈക്കിൽ രണ്ടുപേര്‍, പിന്നിലിരുന്നയാൾ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

Synopsis

ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം

അമ്പലപ്പുഴ: പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറെന്ന് പരാതി. ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെ  കല്ലെറിഞ്ഞു എന്നായിരുന്നു പരാതി.

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

കാർ വാഷ് സെന്ററിന് മുകളിലേക്ക് മരം വീണ് കാറുകൾക്ക് നാശനഷ്ടം; പരാതി നൽകിയിട്ടും മരം മുറിച്ചില്ലെന്ന് ആക്ഷേപം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'20 വർഷത്തെ തടസങ്ങളൊക്കെ തീർത്തു'; കൊച്ചിയുടെ സ്വപ്നം പൂവണിയുന്നു, സീ പോർട്ട്-എയർപോർട്ട് റോഡ് യാഥാർഥ്യമാകുന്നു
കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി