അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ

Published : Feb 11, 2026, 10:40 PM IST
drug arrest

Synopsis

ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കൊച്ചി: എയ്ഡ്സ് കാരിയർ എന്ന് വിളിപ്പേരുള്ള അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇന്‍ജക്ഷന്‍ ഐപി യുമായി ആലുവയില്‍ രണ്ട് പേര്‍ പിടിയില്‍. 'ജപ്പാന്‍ പപ്പന്‍' എന്ന് വിളിപ്പേരുള്ള ആലുവ ദേശം മണിവിലാസം വീട്ടില്‍ പ്രഭാകരന്‍, സുഹൃത്ത് ആലുവ കരുമാലൂര്‍ പല്ലാക്കപ്പറമ്പ് വീട്ടില്‍ അനൂപ് കെകെ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ