
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ രണ്ടു മരണം. പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് ഉച്ചക്കുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി (52) ആണ് മരിച്ചത്. മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയതായിരുന്നു ജയലക്ഷ്മിയും കുടുംബവും.
ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. പാരിപ്പള്ളിയിൽ റോഡിന്‍റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam