കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

Published : May 28, 2019, 02:46 PM ISTUpdated : May 28, 2019, 03:39 PM IST
കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

Synopsis

ചങ്ങനാശേരി മോസ്കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാൾ വയസ്സുള്ള ബിജയ്(25) എന്നിവരാണ് മരിച്ചത്.

കോട്ടയം: ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ്‌ മരിച്ചു. ചങ്ങനാശേരി മോസ്കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാൾ വയസ്സുള്ള ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം. 

പഴയ ബസ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ കിണർ വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്. ഇരുവരും ബോധരഹിതരായതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു. ഏറെ പണിപ്പെട്ട് ഫയർഫോഴ്‌സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ