ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

By Web TeamFirst Published Dec 3, 2022, 2:51 PM IST
Highlights

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സമാന കുറ്റകൃത്യങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു. 

ആലപ്പുഴ: ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമ സമൂഹ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഇരവുകാടൻ ഒറ്റക്കണ്ടത്തിൽ റഫീക്ക് (18), ഹൗസിങ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 10. 4 കിലോ തൂക്കംവരുന്ന ഓട്ടുവിളക്കാണ് മോഷ്ടിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സമാന കുറ്റകൃത്യങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു. 

മരുന്ന് വാങ്ങാന്‍ പോയ ഫാര്‍മസിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി വനിത കുടുങ്ങി

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം  രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്.  കഴക്കൂട്ടം കരിയിൽ സ്വദേശി സുജിത്തും (19) പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ്  ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്‍റ്എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ഇവർ മൊബൈലുകളും ലാപ് ടോപ്പുകളും കവർന്നത്. 

കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരമാണ് മോഷണം നടന്നത്. വിദ്യാർത്ഥികൾ കാണാതെ ഇരുവരും കോളേജ്  ഹോസ്റ്റലിൽ കയറി. തുടർന്ന് പൂട്ടിയിടാത്ത നാല് മുറികളിൽ കയറി അഞ്ച് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്  സൈബർ സെല്ലിന്‍റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇരുവരും എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ എത്തി മോഷണം നടത്തിയത്.


 

 


 

click me!