കുടുംബപ്രശ്നം പരിഹരിക്കുന്നതിനിടെ സംഘർഷം; മധ്യസ്ഥതക്കെത്തിയ രണ്ടുപേർക്ക് വെട്ടേറ്റു, പ്രതി ഒളിവിൽ

Published : Feb 16, 2025, 10:59 PM IST
കുടുംബപ്രശ്നം പരിഹരിക്കുന്നതിനിടെ സംഘർഷം; മധ്യസ്ഥതക്കെത്തിയ രണ്ടുപേർക്ക് വെട്ടേറ്റു, പ്രതി ഒളിവിൽ

Synopsis

കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. 

തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. പോത്തൻകോട് പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവത്തിന് ശേഷം കൊച്ചുമോൻ ഒളിവിൽ പോയി. 

കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. കുടുംബ പ്രശ്നം സംസാരിക്കുന്നതിനിടയിൽ കൊച്ചുമോനെ പന്തലക്കോട് നിന്ന് എത്തിയ ശരത്ത്, രാജേഷ്, മഹേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ കയ്യിൽ കത്തി കരുതിയിരുന്ന കൊച്ചുമോൻ മൂന്നു പേരെയും വെട്ടി. ആക്രമണത്തിൽ പരിക്കേറ്റ രാജേഷിനെയും, മഹേഷിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം; ആക്രമണം നടത്തിയ കേസിൽ 3 പേര്‍ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ
ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി, ഭീഷണിപ്പെടുത്തി പാസ്വേര്‍ഡ് തരമാക്കി പണം കവർന്നു