2 പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ചുരത്തിൽ നിന്ന് താഴേക്ക് പതിച്ചു; നിസാരപരിക്കുകളോടെ രക്ഷപ്പെട്ട് ഡ്രൈവേഴ്സ്

Published : Jul 21, 2024, 11:01 AM IST
2 പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ചുരത്തിൽ നിന്ന് താഴേക്ക് പതിച്ചു; നിസാരപരിക്കുകളോടെ രക്ഷപ്പെട്ട് ഡ്രൈവേഴ്സ്

Synopsis

ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുത്തിട്ടില്ല.  

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവില്‍ രാവിലെയാണ് അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു പിക്കപ്പ് വാൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുത്തിട്ടില്ല.

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട