ഇടുക്കിയില്‍ രണ്ട് വിദ്യാർത്ഥികൾ ജലാശയത്തിൽ മരിച്ച നിലയിൽ

Published : Aug 06, 2023, 09:09 AM ISTUpdated : Aug 06, 2023, 11:37 AM IST
ഇടുക്കിയില്‍ രണ്ട് വിദ്യാർത്ഥികൾ ജലാശയത്തിൽ മരിച്ച നിലയിൽ

Synopsis

തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.

പാലക്കാട്: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. സെബിൻ സജി ഡിഗ്രി വിദ്യാർത്ഥിയും, അനില പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, തൂവൽ വെള്ളച്ചാട്ടത്തിന് സമീപ ഏറെ നേരമായി ആളില്ലാതെ ബൈക്ക് ഇരിക്കുന്നതായി  നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിദ്യാര്‍ത്ഥികളുടെ ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

Also Read: അനുഷയ്ക്ക് സഹായം കിട്ടിയോ? കൂട്ട് പ്രതികളുടെ പങ്ക് തള്ളാതെ പൊലീസ്, അരുണിന്‍റെ ഫോണും പരിശോധിക്കും

നെടുങ്കണ്ടത്ത് വിദ്യാർത്ഥികൾ ജലാശയത്തിൽ മരിച്ച നിലയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ