കോളേജ് ഗ്രൗണ്ട് പരിസരത്ത് കാത്തു നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ; പരിശോധിച്ചപ്പോൾ കൈയിൽ എംഡിഎംഎ

Published : Jun 14, 2024, 04:29 AM IST
കോളേജ് ഗ്രൗണ്ട് പരിസരത്ത് കാത്തു നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ; പരിശോധിച്ചപ്പോൾ കൈയിൽ എംഡിഎംഎ

Synopsis

തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു

തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരൻ, എസ്ഐ സജിനി, ഡാൻസാഫ്  എസ്ഐ‌ സി.ആർ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജു ഇയ്യാനി, എം.വി. മാനുവൽ, നിഷാന്ത് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ജി ഗോപകുമാർ, ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എം.എ കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതികൾ പോലിസിന്റെ പിടിയിലായത്. പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളവരും  നിരവധി ക്രിമിനൽ കേസുകളിലേ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില