ലോക്ഡൗണിനിടെ മദ്യവില്‍പ്പന; കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മദ്യകുപ്പികളുമായി യുവാക്കള്‍ പിടിയില്‍

By Web TeamFirst Published May 30, 2021, 2:31 PM IST
Highlights

രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍ മദ്യമാണ് എക്‌സൈസ്  പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 
 

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍ മദ്യമാണ് എക്‌സൈസ്  പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 

നായ്ക്കട്ടി മണിമുണ്ട വാളംകോട്ടുവീട്ടില്‍ ലിജോ തോമസ് (28), വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട് പാട്ടവയല്‍ മദാരിവീട്ടില്‍ എസ്. റംഷാദ് (28) എന്നിവരാണ് പിടിയിലായത്. ലിജോ തോമസില്‍ നിന്നും പതിനെട്ട് ലിറ്റര്‍ മദ്യവും റംഷാദില്‍ ഒമ്പത് ലിറ്റര്‍ മദ്യവുമാണ് കണ്ടെടുത്തത്. 

ബത്തേരി റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എം. ബിനുമോന്‍, കെ. മനു, പി.ആര്‍. വിനോദ്, ജ്യോതിസ് മാത്യൂ, ഇ.ബി. ശിവന്‍, ടി.ജി. പ്രസന്ന, ബി.ആര്‍. രമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!