മുത്തങ്ങയിൽ രണ്ട് സംഭവങ്ങളിൽ ഹാഷിഷും മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Published : Oct 25, 2024, 04:02 PM ISTUpdated : Oct 25, 2024, 04:15 PM IST
മുത്തങ്ങയിൽ രണ്ട് സംഭവങ്ങളിൽ ഹാഷിഷും മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Synopsis

ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 11. 28ഗ്രാം ഹാഷിഷുമായി അലന്‍ റോഷന്‍ ജേക്കബ് പിടിയിലായത്

സുല്‍ത്താന്‍ബത്തേരി: വ്യത്യസ്ത സംഭവങ്ങളില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിഷുമായി ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35), മെത്തഫിറ്റമിനുമായി കോഴിക്കോട് എടച്ചേരി മാലോല്‍ വീട്ടില്‍ മുഹമ്മദലി (40) എന്നിവരെയാണ് ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌കോഡും പിടികൂടിയത്. 

ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 11. 28ഗ്രാം ഹാഷിഷുമായി അലന്‍ റോഷന്‍ ജേക്കബ് പിടിയിലായത്. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍  കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ പരിശോധനയില്‍ 1.24 ഗ്രാം മെത്തഫിറ്റമിനുമായി മുഹമ്മദലി പിടിയിലായത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു പരിശോധന.

ബലാത്സംഗ പരാതി; മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു