
പാലക്കാ്ട:പാലക്കാട് മണ്ണാർക്കാട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശികളായ കല്ലേക്കോടൻ അബ്ദുൽ സലീം(35) പനച്ചിക്കൽ അജ്മൽ(31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.33 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. മണ്ണാർക്കാട് മുക്കണം പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത് .പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതികള്‍ എംഡിഎംഎയുമായി പിടിയിലായത്. കഴിഞ്ഞവർഷം 44 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായിരുന്നു. ഈ സംഭവത്തില്‍ പുറത്തിറങ്ങിയശേഷമാണിപ്പോള്‍ യുവാക്കള്‍ വീണ്ടും സമാന കേസില്‍ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam